പ്ലാച്ചിമടയില്‍ കോളവിരുദ്ധ സമിതി വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരസമിതിയുടെ സമരം. ജലപരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിച്ച് കോള ഉല്‍പ്പാദനം നടത്തിയ കമ്പനി കോളവിരുദ്ധ സമിതിയുടെ സമരത്തെത്തുടര്‍ന്ന് അടച്ചു പൂട്ടിയിരുന്നു. എന്നാല്‍ ജനജീവിതം ചൂഷണം ചെയ്തതിന് ഉന്നതാധികാര സമിതി നിര്‍ദേശിച്ച 216.26 കോടിയുടെ നഷ്പരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. 2011 ഫെബ്രുവരി 24നാണ് സംസ്ഥാന നിയമസഭ ഏകണ്ഠമായി പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ പാസാക്കിയത്. […]
The post പ്ലാച്ചിമട കോളവിരുദ്ധ സമിതി വീണ്ടും സമരത്തില്‍ appeared first on DC Books.