അക്ഷരനഗരിയില്‍ വായനയുടെ ദിനങ്ങള്‍ സമ്മാനിച്ച മുപ്പതാമത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള അതിന്റെ പാതിവഴി താണ്ടുമ്പോള്‍ നല്‍കുന്നത് പുസ്തകപ്രേമികളുടെ എണ്ണം കൂടിവരികയാണെന്ന സന്ദേശം. ഓരോ വര്‍ഷവും ജനപങ്കാളിത്തം വര്‍ദ്ധിച്ചു വരുന്ന പുസ്തകമേള ഇക്കുറിയും പതിവ് തെറ്റിക്കുന്നില്ല. കോട്ടയത്തും സമീപനഗരങ്ങളില്‍നിന്നും മേളയിലേക്കുള്ള ആളുകളുടെ ഒഴുക്ക് തിരുനക്കര മൈതാനത്തെ ഉത്സവപ്രതീതിയിലാഴ്ത്തുന്നു. ദിവസേന നടക്കുന്ന കലാസാംസ്‌കാരിക പരിപാടികളിലും വായനക്കാരുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. ഫെബ്രുവരി മൂന്നിന് ജി.വേണുഗോപാലിന്റെ ഓര്‍മ്മച്ചെരാതുകള്‍ പ്രകാശിപ്പിച്ച വേദി അഭൂതപൂര്‍വ്വമായ തിരക്കിന് സാക്ഷ്യം വഹിച്ചു. പുസ്തകമേളയുടെ ഭാഗമായി നടക്കുന്ന ശ്രദ്ധേയമായ സെമിനാറുകളിലൊന്ന് […]
The post കോട്ടയത്ത് വായനയുടെ ഉത്സവം appeared first on DC Books.