മലയാളത്തിന്റെ സരസ്വതിയായി കാവ്യജീവിതം തുടരുന്നതിനിടയിലും സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി സജീവമായി തുടരുന്ന സുഗതകുമാരിയ്ക്ക് എണ്‍പതാം പിറന്നാള്‍ . ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജനിച്ച ദിവസം കഴിഞ്ഞെങ്കിലും ഫെബ്രുവരി അഞ്ചിനാണ് നക്ഷത്രപ്രകാരമുള്ള പിറന്നാള്‍ . മകരമാസത്തിലെ അശ്വതി നാളില്‍ സുഹൃത്തുക്കളും ബന്ധുക്കളുമൊത്ത് തിരുവനന്തപുരത്ത്, നന്ദാവനം ബോധേശ്വരന്‍ റോഡിലുള്ള വീട്ടില്‍ മലയാളത്തിന്റെ അമ്മ പിറന്നാള്‍ ആഘോഷിക്കുന്നു. ശാരീരികമായ അവശതകള്‍ കൂട്ടാക്കാതെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുകയാണ് സുഗതകുമാരി. ഫെബ്രുവരി പത്തിന് ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സത്യാഗ്രഹം തുടങ്ങാനിരിക്കുകയാണ്. സമരത്തിന്റെ നേതൃത്വം സുഗതകുമാരിയ്ക്കാണ്. പിറന്നാള്‍ ദിനത്തിലും സമരാവേശത്തിന് […]
The post സുഗതകുമാരിയ്ക്ക് എണ്‍പതാം പിറന്നാള്‍ appeared first on DC Books.