കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടിയോളം വില വരുന്ന നാലുകിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ സ്വദേശികളായ അന്‍സാസ്, സിറാജ് എന്നിവരെ അറസ്റ്റു ചെയ്തു. പുലര്‍ച്ചെ രണ്ടുമണിയോടെ ദുബായില്‍ നിന്നുളള വിമാനത്തിലാണ് ഇരുവരും വന്നിറങ്ങിയത്. രണ്ടു കിലോ വീതം സ്വര്‍ണം സോക്‌സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. ഡിആര്‍ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ബി ജി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.
The post കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട appeared first on DC Books.