രണ്ട് സമരങ്ങളുടെ നിഴലിലാണ് ഫെബ്രുവരി പത്ത് കടന്നുപോകുന്നത്. ബാങ്ക് സമരമാണ് ഒന്ന്. മറ്റൊന്നാകട്ടെ അര്‍ദ്ധരാത്രി ആരംഭിച്ച പെട്രോള്‍ ബങ്ക് സമരവും. രണ്ടിനെക്കുറിച്ചും നേരത്തേ അറിയാത്തവരാണ് വെട്ടിലായിരിക്കുന്നത്. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ബാങ്ക് സ്വകാര്യവല്‍ക്കരണ നടപടികള്‍ പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 10, 11 തീയതികളിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ പത്തു ലക്ഷത്തിലധികം ജീവനക്കാരും ഓഫിസര്‍മാരും പണി മുടക്കുന്നതോടെ രണ്ടു ദിവസം ബാങ്ക് സേവനങ്ങള്‍ പൂര്‍ണമായും സ്തംഭിക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് […]
The post ബാങ്കുകളും പെട്രോള്‍ ബങ്കുകളും സമരത്തില്‍ appeared first on DC Books.