രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ സുപ്രീം കോടതി ഇളവുചെയ്തു. പേരറിവാളന്‍ , ശാന്തന്‍ , മുരുകന്‍ എന്നിവരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയത് പരിഗണിച്ചാണ് തീരുമാനം. ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ മൂന്നു പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. തടവില്‍ കഴിഞ്ഞ കാലയളവില്‍ പ്രതികള്‍ക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങളുണ്ടായിട്ടില്ലെന്നും അതിനാല്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കരുതെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വാദം കോടതി തള്ളി. […]
The post രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവുചെയ്തു appeared first on DC Books.