ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേകാവകാശങ്ങള്‍ സഭയ്ക്കുള്ളിലെ പ്രവര്‍ത്തനത്തിന് മാത്രമാണെന്ന് സുപ്രീം കോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ കുറ്റകൃത്യങ്ങളുടെ പേരില്‍ നിയമനടപടി കൈകൊള്ളുന്നത് അവകാശ ലംഘനമാകില്ലെന്നും സാധാരണക്കാര്‍ക്കുള്ള എല്ലാ നിയമങ്ങളും ഇവര്‍ക്കും ബാധകമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സഭയ്ക്ക് പുറത്ത് സാധാരണക്കാര്‍ക്കുള്ള അവകാശങ്ങള്‍ മാത്രമേ സഭാംഗങ്ങള്‍ക്കുമുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിയമനിര്‍മാണ സഭയിലെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനുള്ളതാണ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമുള്ള പ്രത്യേക അവകാശം. എംപിമാരും എംഎല്‍എമാരും തങ്ങളുടെ പദവിയുമായി ബന്ധപ്പെട്ടു ചെയ്യുന്നതല്ലാത്ത കാര്യങ്ങളുടെ പേരില്‍ നിയമനടപടിയുണ്ടായാല്‍ അത് അവകാശ ലംഘനമാകില്ലെന്നും […]
The post ജനപ്രതിനിധികളുടെ പ്രത്യേകാവകാശങ്ങള്‍ സഭയ്ക്കുള്ളില്‍ മാത്രം : സുപ്രീം കോടതി appeared first on DC Books.