പശ്ചിമഘട്ടത്തില്‍ ആശങ്കയോടെ ജീവിക്കുന്ന സാധാരണക്കാരായ കൃഷിക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ജനപ്രതിനിധികളെയാണ് ആവശ്യമെന്ന് കെസിബിസിയുടെ ഇടയലേഖനം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ടുചെയ്യണമെന്ന് ആവശ്യപ്പെടുന്ന കെസിബിസി മനുഷ്യനെ മറന്ന് ഭൂമിയെയും ജന്തുജാലങ്ങളെയും സംരക്ഷിക്കുന്നവരെ അവഗണിക്കണമെന്നും വ്യക്തമാക്കുന്നു. കേരളത്തിലെ തീരദേശജനതയുടെയും മലയോരങ്ങളില്‍ ജീവിക്കുന്നവരുടെയും ആശങ്ക ശ്വാശ്വതമായി പരിഹരിക്കാന്‍ സാധിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ നമുക്ക് സാധിക്കണം. പരിസ്ഥിതി സംരക്ഷണം ജീവിതതത്തിന്റെ ഭാഗമായി കണ്ട് പ്രവര്‍ത്തിക്കുന്നവരാണ് കത്തോലിക്ക വിശ്വാസികള്‍. എന്നാല്‍ മനുഷ്യരെ അവഗണിച്ച് ഭൂമിയെയും സസ്യജന്തുജീവജാലങ്ങളെയും സംരക്ഷിക്കാന്‍ പരിശ്രമിക്കുന്ന സമീപനങ്ങള്‍ തിരുത്താന്‍ കൂടി നമുക്ക് […]
The post പശ്ചിമഘട്ടം : ആശങ്ക പരിഹരിക്കുന്നവര്‍ക്ക് വോട്ടെന്ന് കെസിബിസി appeared first on DC Books.