ഉത്തര കേരളത്തിന്റെ തനത് ആരാധനാമാര്‍ഗ്ഗവും വണക്കവുമാണ് മുത്തപ്പനാരാധന. മലവാസികളുടെ അതിപുരാതനമായ ആരാധനാമൂര്‍ത്തിയായാ മുത്തപ്പന്റെ ആചാരങ്ങള്‍ക്ക് പൂര്‍വ്വികാരാധനയുമായി ബന്ധമുണ്ട്. നായാട്ടു ദൈവം കൂടിയായ മുത്തപ്പന്റെ ആരാധനയില്‍ ഊര്‍വ്വരതാനുഷ്ഠാനങ്ങളും ഉള്‍ച്ചേര്‍ന്നു കിടപ്പുണ്ട്. ചരിത്ര വസ്തുതകളും ഐതിഹ്യങ്ങളും മിത്തുകളും കൂടിക്കലര്‍ന്ന ഒരു സവിശേഷ മേഖലകൂടിയാണ് മുത്തപ്പനാരാധന. തന്റെ വാചാലുകളുടെ തനി മലയാളപ്പറച്ചിലില്‍ കൊണ്ട് സാമാന്യജനതയുടെ തെയ്യാട്ടപ്രതിരോധത്തിന്റെ അരങ്ങും ഉത്സവവുമായി മുത്തപ്പന്‍ മാറുന്നു. പൗരോഹിത്യത്തിന്റെയും മതസ്ഥാപനങ്ങളുടെയും സങ്കുചിതബോധത്തിന് പകരം, ചൂടുംചൂരുമാര്‍ന്ന നാട്ടുജീവിതത്തിന്റെ സംസ്‌കാരമൊരുക്കുകയാണ് മുത്തപ്പന്‍. നാളിതുവരെ അക്കാദമിക് സമൂഹം വേണ്ടത്ര ശ്രദ്ധിക്കാതിരുന്ന മുത്തപ്പന്‍ പുരാവൃത്തവും ആരാധനാ സമ്പ്രദായവും […]
The post മലയാള ഫോക്‌ലോര്‍ പഠനമേഖലയിലെ ഈടുറ്റ കൃതി appeared first on DC Books.