പ്രവാസസാഹിത്യം എന്ന പ്രയോഗം ശരിയല്ലെന്ന് ബെന്യാമിന്‍. കുടിയേറ്റസാഹിത്യം, കുടിയേറ്റക്കാരുടെ ജീവിതാനുഭവങ്ങള്‍ എന്നൊക്കെയാണ് പറയേണ്ടതും എഴുതേണ്ടതുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്‌റിന്‍ കേരളീയ സമാജത്തിന്റെയും ഡി സി ബുക്‌സിന്റെയും ആഭിമുഖ്യത്തില്‍ ബഹ്‌റിനില്‍ നടന്നുവരുന്ന അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ചു നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസസാഹിത്യം ആടുജീവിതത്തിനു ശേഷം എന്ന വിഷയത്തിലായിരുന്നു മുഖാമുഖം. ഗള്‍ഫിലെ എഴുത്തുകാര്‍ ജീവിക്കുന്ന ദേശത്തെക്കുറിച്ച് എഴുതുന്നില്ലെന്ന് ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. അത്തരം രചനകള്‍ സ്വീകരിക്കപ്പെടും എന്നതിന്റെ ഉദാഹരണം കൂടിയാണ് ആടുജീവിതം. ഗള്‍ഫില്‍ വരുന്നവര്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടാണ് എഴുതുന്നതെന്നും […]
The post പ്രവാസസാഹിത്യം എന്ന പ്രയോഗം ശരിയല്ല: ബെന്യാമിന്‍ appeared first on DC Books.