കോട്ടയം ചങ്ങനാശേരി നാലുകോടിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് ഓട്ടോയിലുണ്ടായിരുന്നത്. മാര്‍ച്ച് 6ന് രാവിലെ എട്ടിനാണ് അപകടമുണ്ടായത്. പായിപ്പാടു നിന്നു ചങ്ങനാശേരിയിലേക്കു വരികയായിരുന്ന ഓട്ടോറിക്ഷയില്‍ തെങ്ങണയില്‍ നിന്നു പെരുന്തുരുത്തിയിലേക്കു പോകുകയായിരുന്ന ടോറസ് ഇടിക്കുകയായിരുന്നു. രണ്ടടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികളെയുമായി ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. ഇതില്‍ അമിതമായി ആളുകള്‍ കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
The post ചങ്ങനാശേരിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം appeared first on DC Books.