എഴുത്തിലൂടെ എഴുത്തുകാരനെ കാണരുതെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ വായിച്ച് തന്നെ അരാജകവാദിയും മദ്യപാനിയുമൊക്കെയായി പലരും വിലയിരുത്തിയ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ബഹ്‌റിന്‍ കേരളീയ സമാജത്തിന്റെയും ഡി സി ബുക്‌സിന്റെയും ആഭിമുഖ്യത്തില്‍ ബഹ്‌റിനില്‍ സെഗയ ബി.കെ.എസ്.ഡി.ജെ. ഹാളിള്‍ നടന്നുവരുന്ന അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ചു നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. 10 വായനക്കാര്‍ 10 വിധമാണ് […]
The post എഴുത്തിലൂടെ എഴുത്തുകാരനെ കാണരുത്: ടി ഡി രാമകൃഷ്ണന്‍ appeared first on DC Books.