ജോധ്പൂര്‍ രാജവംശത്തില്‍ പിറന്ന രജപുത്രകന്യയായിരുന്നിട്ടും മീരയുടെ ജീവിതത്തിലത്രയും നഷ്ടങ്ങളുടെ പെരുമഴപ്പെയ്ത്തുകളായിരുന്നു. ചെറുപ്പത്തില്‍, അവള്‍ തന്റെ എല്ലാമെല്ലാമായി സ്വീകരിച്ചതാണ് കൃഷ്ണനെ. ജീവിതത്തിന്റെ ആലംബങ്ങളോരോന്നും അകന്ന് പോയപ്പോഴും അവള്‍ ആ കൃഷ്ണനെ വിട്ടെറിഞ്ഞില്ല. പ്രേമഭാവത്തില്‍, ഭക്തിഭാവത്തില്‍, സഖീഭാവത്തില്‍ അവള്‍ അവനെ മുറുകെപ്പിടിച്ചു. സുഖദുഃഖങ്ങളെ നിസ്സംഗതയോടെ, കൃഷ്ണനില്‍ സമര്‍പ്പിച്ച മനസ്സോടെ നേരിട്ട അവള്‍ വൃന്ദാവനത്തിലെ മീരാബായി ആയിത്തീര്‍ന്നു. പ്രേമമധുരമാര്‍ന്ന ഭജനുകള്‍ എഴുതി പാടുമ്പോഴും ജനം അതേറ്റു പാടുമ്പോഴും അവള്‍ വെറും കൃഷ്ണദാസി മാത്രമായി മാറിനിന്നു. മീരയുടെ തീവ്രഭക്തിയുടെയും കൃഷ്ണാനുരാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അസാധാരണകഥ […]
The post മീര എന്ന പ്രണയത്തിര appeared first on DC Books.