സംവിധായകന്‍ എം എ നിഷാദ് നല്‍കിയ പരാതി പ്രകാരം ചലച്ചിത്ര താരം പത്മപ്രിയ ഖേദം പ്രകടിപ്പിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നടന്ന അനുരഞ്ജന ചരച്ചയില്‍ മാപ്പു പറഞ്ഞതിനെത്തുടര്‍ന്ന് പത്മപ്രിയയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക ഉപരോധം പിന്‍വലിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലെ തന്റെ മാനേജരെ ഒഴിവാക്കുമെന്നും പത്മപ്രിയ പറഞ്ഞു. നമ്പര്‍ 66 മധുരബസ് എന്ന തന്റെ ചിത്രത്തിന്റെ ചിത്രീകരണത്തിനെത്താതെ പത്മപ്രിയ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി എന്നായിരുന്നു നിഷാദിന്റെ പരാതി.
The post പത്മപ്രിയ ഖേദം പ്രകടിപ്പിച്ചു appeared first on DC Books.