കോഴിക്കോട് നടക്കുന്ന പതിനേഴാമത് ഡി സി അന്തരാഷ്ട്ര പുസ്തകമേളയില്‍ ഫെബ്രുവരി ഒന്നിന് എം ടി വാസുദേവന്‍ നായരുടെ വിശ്വപ്രസിദ്ധ നോവല്‍ അസുരവിത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്നു. പുസ്തകത്തിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് ഡി സി ബുക്‌സ് പുറത്തിറക്കിയ അസുരവിത്ത് സുവര്‍ണജൂബിലി പതിപ്പിന്റെ പ്രകാശനം ചടങ്ങില്‍ നടക്കും. വി ടി ഭട്ടതിരിപ്പാടിന്റെ കഥകള്‍ സമാഹരിച്ച വി.ടിയുടെ കഥകള്‍, അഖിലേശിന്റെ നോവെല്ലകള്‍ (അഖിലേശ്), കീമിയ (എ. ജെ. മുഹമ്മദ് ഷഫീര്‍) തുടങ്ങിയ പുസ്തകങ്ങളും പ്രകാശിപ്പിക്കും. വൈകിട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി [...]
The post അസുരവിത്ത് സുവര്‍ണജൂബിലി ആഘോഷിക്കുന്നു appeared first on DC Books.