പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേല് കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരളം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള 112 പേജുകളുള്ള വിജ്ഞാപനമാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. പരിസ്ഥിതിലോലപ്രദേശങ്ങളായ 123 വില്ലേജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമെന്നും കരടില്‍ പറയുന്നു. ജനവാസ, കാര്‍ഷിക മേഖലകളെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 3114 ചതുരശ്ര കി.മീ പ്രദേശത്തെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പേര് എടുത്തുപറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്തിമവിജ്ഞാപനം […]
The post കസ്തൂരിരംഗന്‍ : കരടു വിജ്ഞാപനം പ്രസിദ്ധീകരിച്ചു appeared first on DC Books.