അബുദാബി മലയാളി സമാജത്തിന്റെ 2013ലെ സാഹിത്യ പുരസ്‌കാരത്തിന് ജോര്‍ജ് ഓണക്കൂര്‍ അര്‍ഹനായി. സിനിമ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, സാഹിത്യനിരൂപണം, ജീവചരിത്രം, പുസ്തകപ്രസാധനം എന്നീ മേഖലകളില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവലിസ്റ്റ്, കഥാകാരന്‍, സാഹിത്യവിമര്‍ശകന്‍, തിരക്കഥാകൃത്ത്, സഞ്ചാര സാഹിത്യകാരന്‍ എന്നിങ്ങനെ വ്യത്യസ്ത തുറകളില്‍ പ്രശസ്തനാണ് ജോര്‍ജ് ഓണക്കൂര്‍. സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. […]
The post ജോര്‍ജ് ഓണക്കൂറിന് അബുദാബി മലയാളി സമാജം സാഹിത്യ പുരസ്‌കാരം appeared first on DC Books.