ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് എല്‍.കെ.അദ്വാനി സിറ്റിങ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ തന്നെ മല്‍സരിക്കും. മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലേക്കു മാറാനാണു താല്‍പര്യമെന്ന് അദ്വാനി നിലപാടെടുത്തിരുന്നു. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, നരേന്ദ്ര മോദി തുടങ്ങിയവരുടെ അഭ്യര്‍ഥനയെ മാനിച്ചാണ് ഗാന്ധിനഗറില്‍ വീണ്ടും മല്‍സരിക്കാന്‍ അദ്വാനി സമ്മതിച്ചത്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരാണസിക്കു പുറമേ ഗുജറാത്തിലെ വഡോദര മണ്ഡലത്തിലും മല്‍സരിക്കും. മോദി ഗുജറാത്തിലും മല്‍സരിക്കണമെന്ന സംസ്ഥാന ഘടകത്തിന്റെ അഭ്യര്‍ഥനയനുസരിച്ചാണു സുരക്ഷിത മണ്ഡലമായ വഡോദര തിരഞ്ഞെടുത്തത്.
The post എല്‍.കെ.അദ്വാനി ഗാന്ധിനഗറില്‍ തന്നെ ജനവിധി തേടും appeared first on DC Books.