കാണാതായ മലേഷ്യന്‍ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ മേഖലയില്‍, ഓസ്‌ട്രേലിയയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗത്തു തകര്‍ന്നു വീണിരിക്കാം എന്ന സൂചനയുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട്. ഈ മേഖലയില്‍ ഉപഗ്രഹ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ വിമാനാവശിഷ്ടത്തിനു സമാനമായ വസ്തുക്കളെക്കുറിച്ച് വിലയിരുത്താന്‍ നിരീക്ഷണ വിമാനത്തെ അയച്ചതായി അദ്ദേഹം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെ ധരിപ്പിച്ചു. ഓസ്‌ട്രേലിയന്‍ വ്യോമസേനയുടെ ഓറിയണ്‍ വിമാനമാണ് ഇതിനായി അയച്ചത്. ഉപഗ്രഹ സൂചനയില്‍ വെളിപ്പെട്ട വസ്തുക്കള്‍ കാണാതായ ഫ്‌ളൈറ്റ് എംഎച്ച് 370 വിമാനത്തിന്റേതു തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും ആബട്ട് പറഞ്ഞു. […]
The post കാണാതായ വിമാനത്തെക്കുറിച്ച് പുതിയ സൂചനയുമായി ഓസ്‌ട്രേലിയ appeared first on DC Books.