പാവാടയ്ക്കായി ശോഭനയും പൃഥ്വിരാജും ബിജുമേനോനും ഒന്നിക്കുന്നു. അന്തം വിടണ്ട. പാവാട എന്നത് വരാന്‍ പോകുന്ന ഒരു സിനിമയുടെ പേരാണ്. ഈ പറഞ്ഞ മൂന്നുപേരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനു ശേഷം മാര്‍ത്താണ്ടന്‍ സംവിധാനം ചെയ്യുന്ന പാവാട. 1983ലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രയാണ് പാവാടയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ഒരു പാവാട വരുത്തുന്ന പൊല്ലാപ്പുകളാണ് പ്രമേയമെന്ന് പറയുന്ന ബിപിന്‍ ചിത്രത്തില്‍ മദ്യപാനികളായ കഥാപാത്രങ്ങളെയാണ് പൃഥ്വിരാജും ബിജുമേനോനും അവതരിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ക്കുന്നു. തല്‍ക്കാലം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് സമയമായില്ലെന്ന് ബിപിന്‍ പറയുന്നു. […]
The post പാവാടയ്ക്കായി ശോഭനയും പൃഥ്വിരാജും ബിജുമേനോനും appeared first on DC Books.