ഒരു നൂറ്റാണ്ടോളം നീണ്ട സാര്‍ത്ഥകമായ ജീവിതത്തിനാണ് ഖുഷ്വന്ത് സിങിന്റെ മരണത്തോടെ തിരശീല വീണിരിക്കുന്നത്. ആക്ഷേപഹാസ്യം മുഖമുദ്രയാക്കിയ രചനകളിലൂടെ അന്യരെ പരിഹസിക്കുന്നതിനൊപ്പം സ്വയം പരിഹസിക്കാനും അദ്ദേഹം മടിച്ചില്ല. സമകാലീന ഇന്ത്യയുടെ പല പ്രശ്നങ്ങളിലും ശക്തമായി പ്രതികരിച്ച അദ്ദേഹം തൊണ്ണുറ്റൊമ്പതാം വയസ്സിലും എഴുത്തില്‍ സജീവമായിരുന്നു. പത്രപ്രവര്‍ത്തനമായാലും, സാഹിത്യരചനയായാലും, പംക്തിയെഴുത്തായാലും അക്ഷരം ശ്വാസമാക്കിയിരുന്ന ഒരു ആചാര്യനെയാണ് ഭാരതത്തിന് നഷ്ടമായിരിക്കുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഹദാലിയില്‍ ജനിച്ച ഖുഷ്വന്ത് സിങ് ലാഹോര്‍ ഗവണ്മെന്റ് കോളേജ്, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ്, ലണ്ടനിലെ കിങ്ങ്സ് […]
The post ഖുഷ്വന്ത് സിങ്: അക്ഷരം ശ്വാസമാക്കിയ ആചാര്യന് appeared first on DC Books.