കവിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ കവിതിലകന്‍ പണ്ഡിറ്റ് കെ പി കറുപ്പന്റെ എഴുപത്തിയാറാം ചരമവാര്‍ഷികദിനമാണ് 2014 മാര്‍ച്ച് 23. ജാതിവ്യവസ്ഥ, മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്ന ഒരു കാലഘട്ടത്തില്‍ അധ: സ്ഥിതവര്‍ഗത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ അഭ്യുന്നതിക്കായി സ്വജീവിതമര്‍പ്പിച്ച അപൂവ്വ വ്യക്തിത്വത്തിനുടമയാണ് പണ്ഡിറ്റ് കെപി കറുപ്പന്‍. അധ:സ്ഥിതന്റെ ദുരിതജന്മം നരകിച്ചുതന്നെ തീരേണ്ടതാണെന്ന് കരുതിരുന്നവരുടെ ലോകം. കാലത്തിന്റെ അന്ധകാണ്ഡങ്ങളില്‍ അടയാളപ്പെട്ടു കിടക്കുന്ന അടിയാള വര്‍ഗ്ഗത്തിന്റെ കണ്ണീരിന്റെയും ചോരച്ചൊരിച്ചിലിന്റെയും ആര്‍ത്തനാദങ്ങളുടെയും അലയൊലികള്‍. ഭ്രാന്താലയമെന്ന മുദ്ര ചാര്‍ത്തപ്പെട്ട നാടിന്റെ നവേത്ഥാനത്തിന് അടിമകളും അസ്പൃശ്യരുമായിരുന്നവര്‍ […]
The post മാര്‍ച്ച് 23ന് പണ്ഡിറ്റ് കെ.പി കറുപ്പന്റെ 76-ാം ചരമവാര്‍ഷികം appeared first on DC Books.