മലയാളഭാഷയുടെ സര്‍ഗ്ഗാത്മകതയിലും ശാസ്ത്ര-സാങ്കേതിക മുന്നേറ്റത്തിലും ബൗദ്ധിക മനോവ്യാപാരങ്ങളിലും പുസ്തകങ്ങള്‍ ചെലുത്തിയ സ്വാധീനം നിര്‍ണ്ണായകമാണ്. സകലമേഖലകളിലെയും വൈജ്ഞാനിക പദസമ്പത്തുകള്‍ ഭാഷയെ ഒരു സമ്പൂര്‍ണ്ണ ജൈവഭാഷയായി മാറ്റിയെടുക്കാന്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. ഭാഷയുടെ വൈജ്ഞാനികവികാസം ഒരു കൈക്കുമ്പിളില്‍ ഒതുക്കുക എന്ന ശ്രമകരമായ അദ്ധ്വാനത്തിന്റെ ഫലശ്രുതിയാണ് ഡി സി ബുക്‌സ് ആദ്യമായി അവതരിപ്പിക്കുന്ന ഇയര്‍ ബുക്ക്. പുസ്തകങ്ങളെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരായിക്കാണുന്ന കുട്ടികള്‍ മുതല്‍ ജീവിതത്തിന്റെ എല്ലാ മേഖലയിലും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉപകരിക്കുന്ന ഒരു കൈപ്പുസ്തകമായി ഇതിനെ മാറ്റിയെടുക്കുക എന്നത് ശ്രമകരമായിരുന്നു. മലയാളം ശ്രേഷ്ഠഭാഷാ […]
The post ശ്രേഷ്ഠമലയാളത്തിന് ഡി സി ഇയര്‍ബുക്ക് 2014 appeared first on DC Books.