കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കുണ്ടൂപറമ്പ് സ്വദേശി രവിയാണു മരിച്ചത്. രവിയുടെ ഓട്ടോ ടാങ്കറിനടിയില്‍ പെട്ടു പൂര്‍ണമായും തകര്‍ന്നു. കോയമ്പത്തൂരില്‍ നിന്ന് മംഗലാപുരത്തേക്കു പോകുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. അമിതവേഗതയിലെത്തിയ ടാങ്കര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വളവില്‍ അറ്റകുറ്റപണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങി. ചോര്‍ച്ച തടയാന്‍ ഐഒസി അധികൃതരോട് കോഴിക്കോട് […]
The post കോഴിക്കോട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു appeared first on DC Books.