തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള അഭിപ്രായ സര്‍വേകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ നിയമം കൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അഭിപ്രായ സര്‍വെകള്‍ നിരോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടന അധികാരം നല്‍കുന്നുണ്ടെന്ന് നിയമമന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ നിയമനിര്‍മ്മാണം വേണമെന്ന ആവശ്യമുന്നയിച്ചത്. ഭരണഘടനയുടെ 324-ാം അനുച്ഛേദം അനുസരിച്ചുള്ള അധികാരം പ്രയോഗിച്ച് അഭിപ്രായ സര്‍വെകള്‍ നിരോധിക്കാമെന്നാണ് നിയമമന്ത്രാലയം അഭിപ്രായപ്പെട്ടത്. എന്നാല്‍, നിയമനിര്‍മാണമാണ് വേണ്ടതെന്നും 324-ാം അനുച്ഛേദപ്രകാരം നിരോധിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും കമ്മീഷന്‍ നിയമമന്ത്രാലയത്തിന് മറുപടി നല്‍കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മുതല്‍ തിരഞ്ഞെടുപ്പിന്റെ […]
The post അഭിപ്രായ സര്‍വേ നിരോധിക്കാന്‍ നിയമം കൊണ്ടുവരണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ appeared first on DC Books.