മഹാന്മാരായ എഴുത്തുകാര്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതുന്നത് അസാധാരണമല്ല. പ്രമുഖരായ നിരവധി രചയിതാക്കള്‍ ബാലസാഹിത്യരംഗത്തും തങ്ങളുടെ മുദ്ര പതിപ്പിച്ചവരാണ്. മലയാളത്തിന്റെ സ്വന്തം എംടി വാസുദേവന്‍ നായരും കുട്ടികള്‍ക്കുവേണ്ടി എഴുതിയിട്ടുണ്ട്. അത്തരത്തിലുള്ള മനോഹരമായ മൂന്ന് അപൂര്‍വ്വ രചനകള്‍ ഒരുമിച്ച് ചേര്‍ത്ത് പ്രസിദ്ധീകരിച്ച പുസ്തകമാണ് മാണിക്യക്കല്ലും കുട്ടിക്കഥകളും ചിത്രങ്ങളും. അറബിക്കഥകളുടെയും നാടോടിക്കഥകളുടെയും ചൊല്ലുവഴക്കത്തില്‍ എഴുതിയ മാണിക്യക്കല്ല്, ദയ എന്ന പെണ്‍കുട്ടി, തന്ത്രക്കാരി എന്നീ കഥകളാണ് സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഒഴിവുകാല വായനയില്‍ ഒഴിവാക്കാനാവാത്ത പുസ്തകമാണിതെന്ന് തീര്‍ത്തുപറയാം. രാജ്യം കാണാനിറങ്ങിയ ജയചന്ദ്രന്‍ എന്ന ധീരനായ രാജകുമാരന്റെയും […]
The post കുട്ടികളോട് കഥ പറയുന്ന എംടി appeared first on DC Books.