അക്ഷരങ്ങള്‍ക്കുനേരെ കഴിഞ്ഞ ദിവസമുണ്ടായ അതിക്രമത്തെ സാംസ്‌കാരിക കേരളം അപലപിച്ചു. ജനാധിപത്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും പറയാനുള്ള അവകാശത്തിനും എതിരെയുള്ള കടന്നുകയറ്റത്തോട് ശക്തമായി പ്രതികരിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പ്രസാധകരുടെയും മാധ്യമങ്ങളുടെയും കൂട്ടായ്മയാണ്. അക്രമത്തിനെതിരെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് നിവേദനം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ്, ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ ഐഎഎസ് തുടങ്ങിയവര്‍ക്കും നല്‍കിയിട്ടുണ്ട്. പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ആശയത്തിന്റെയോ […]
The post അതിക്രമത്തില്‍ സാംസ്‌കാരിക കേരളം പ്രതികരിക്കുന്നു appeared first on DC Books.