മനുഷ്യസംസ്‌കാരത്തിന്റെ അടിസ്ഥാന രേഖകളാണ് പുസ്തകങ്ങള്‍. മനുഷ്യരാശി പുസ്തകങ്ങളെ ആദരവോടെയാണ് എന്നെന്നും കണ്ടിരുന്നത്. എന്നാല്‍ അടുത്തകാലത്തായി പുസ്തകങ്ങള്‍ നശിപ്പിക്കുന്നതിനും നിരോധിക്കുന്നതിനും വേണ്ടി ഒരുകൂട്ടം ജനാധിപത്യവിരുദ്ധ ശക്തികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും പറയാനുള്ള അവകാശത്തിനും എഴുത്തിനും പ്രഭാഷണത്തിനും നേരെ അവര്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്. ഡി സി ബുക്‌സിന് നേര്‍ക്ക് നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണെങ്കിലും ജനാധിപത്യകേരളം ഇതിനെതിരെ പ്രതികരിക്കുകയും മേലില്‍ ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യേണ്ടതുണ്ട്. ഈ വിശ്വാസമാണ് ഡി സി ബുക്‌സിന്റെ നേതൃത്വത്തില്‍ എഴുത്തുകാരുടേയും സാംസ്‌കാരിക […]
The post അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികരിക്കുക appeared first on DC Books.