കേരളത്തില്‍ നിന്നുള്ള വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും എവുപ്രാസ്യമ്മയേയും വിശുദ്ധ പദവിയേക്കുയര്‍ത്താന്‍ വത്തിക്കാന്‍ തീരുമാനിച്ചു. ഇരുവരുടെയും പേരിലുള്ള അത്ഭുതപ്രവൃത്തികള്‍ക്ക് മാര്‍പാപ്പ അംഗീകാരം നല്കി. 1986 ലാണ് ചാവറയച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1987ല്‍ ദൈവദാസിയായി പ്രഖ്യാപിച്ച സിസ്റ്റര്‍ എവുപ്രാസ്യയെ 2006ല്‍ വാഴ്ത്തപ്പെട്ടവളായി നാമകരണം ചെയ്തു. സിസ്റ്റര്‍ അല്‍ഫോന്‍സാമ്മ, മദര്‍ മറിയം ത്രേസ്യ എന്നിവര്‍ക്കുശേഷം കത്തോലിക്കാ സഭയില്‍ നിന്ന് വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നവരാണ് ചാവറയച്ചനും എവുപ്രാസ്യമ്മയും. കുട്ടനാട്ടില്‍ കൈനകരിയിലെ ചാവറ കുടുംബത്തില്‍ 1805ലാണ് ചാവറ കുര്യാക്കോസ് ഏലിയാസ് ജനിച്ചത്. […]
The post ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക് appeared first on DC Books.