എല്ലാക്കാലത്തും ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതുകൊണ്ടു തന്നെ ശരിയായ ചരിത്രാവബോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യുവാനും ഭാവിയിലെ ഗതിവിഗതികള്‍ ഏറെക്കുറെ നിര്‍ണ്ണയിക്കുവാനും ചരിത്രപഠനം നമ്മെ സഹായിക്കുന്നു. ഗതകാലസത്യങ്ങളെ തമസ്‌കരിച്ചുകൊണ്ട് സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രത്തെ നിര്‍മ്മിക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണ്ണായകമാണ്. അതിനാല്‍ തന്നെ പ്രൊഫ. എ.ശ്രീധരമേനോന്റെ ‘കേരള ചരിത്രം‘ എന്ന പുസ്തകത്തിന്റെ സമകാലിക പ്രസക്തി വളരെ വലുതാണ്. ഇന്ത്യയുടെ സാമാന്യ ചരിത്രത്തിന്റെ ഒരു ഭാഗമാണ് കേരളത്തിന്റെ ചരിത്രം. കേരളത്തിന്റെ സംസ്‌കാരമാകട്ടെ ഭാരതീയ സംസ്‌കാരത്തെ സമ്പന്നമാക്കിപ്പോന്ന […]
The post കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം appeared first on DC Books.