ജനാധിപത്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നു കയറ്റത്തിനെതിരെ വ്യത്യസ്തമായ ഒരു പ്രതിഷേധ സ്വരം ഉയര്‍ത്തുകയാണ് പ്രശസ്ത ചിത്രകാരനായാ എന്‍ അജയന്‍. ‘ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഏകാംഗ തെരുവുചിത്ര രചന നടത്തിക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിക്കുന്നത്. ഏപ്രില്‍ 4ന് രാവിലെ 7 മണി മുതല്‍ കോട്ടയം ഗാന്ധി സ്‌ക്വയറിലാണ് പരിപാടി. കഴിഞ്ഞ ദിവസം ഒരു പുസ്തകശാലയ്ക്കും പ്രസാധകനുമെതിരെ നടന്ന അതിക്രമം ജനാധിപത്യത്തോടും ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് എന്‍.അജയന്‍ വ്യക്തമാക്കി. ജനാധിപത്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ മുന്നിട്ടിറങ്ങേണ്ടത് ഒരു കലാകാരന്‍ […]
The post ആവിഷ്‌കാരസ്വാതന്ത്ര്യ സംരക്ഷണത്തിനായി ചിത്രം വരച്ച് പ്രതിഷേധം appeared first on DC Books.