കാല്‍നൂറ്റാണ്ടു കാലം യാത്രയിലായിരുന്ന എം.സി.ചാക്കോ തന്റെ അനുഭവങ്ങളെല്ലാം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്ധ്യപൂര്‍വ്വദേശത്തെയും തുര്‍ക്കിയിലെയും പര്യടനം കഴിഞ്ഞ് യു.എ.ഇ ലബനന്‍ തുര്‍ക്കിയാത്ര എന്ന യാത്രാവിവരണം പ്രസിദ്ധീകരിച്ചതിനു ശേഷമാണ് എന്തുകൊണ്ട് ഇന്ത്യയില്‍ സഞ്ചരിച്ച് ഇന്ത്യയെക്കുറിച്ച് ഒരു പുസ്തകം എഴുതിക്കൂട? എന്ന ചോദ്യം ഉയര്‍ന്നത്. അതെത്തുടര്‍ന്ന് കന്യാകുമാരിയില്‍ തുടങ്ങി ഭാരതഹൃദയം ചുറ്റി സഞ്ചരിച്ച യാത്രയുടെ ഹൃദ്യമായ വിവരണമാണ് ഭാരതയാത്ര എന്ന പുസ്തകത്തിലൂടെ അദ്ദേഹം പറയുന്നത്. വിവിധ ജനപദങ്ങള്‍, സാംസ്‌കാരിക പൈതൃകങ്ങള്‍, ക്‌ഷേത്ര നഗരികള്‍, ചരിത്രമുറങ്ങുന്ന ഭൂവിഭാഗങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവ തെളിമയോടെ […]
The post രാജ്യത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ് ഒരു യാത്ര appeared first on DC Books.