പ്രതിരോധമന്ത്രി എ.കെ.ആന്റണി സത്യസന്ധനും ഉദ്ദേശശുദ്ധിയുള്ളയാളുമാണെന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ സൈനിക മേധാവിയുമായ ജനറല്‍ വി.കെ.സിങ്. സൈനികരുടെ ക്ഷേമം ആഗ്രഹിക്കുന്ന ആന്റണിയെ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരാണ് വഴിതെറ്റിക്കുന്നതെന്നും സിങ് പറഞ്ഞു. 2012ല്‍ സൈന്യത്തിന് ട്രക്ക് വാങ്ങിയതില്‍ വന്‍ അഴിമതി നടന്നെന്നും തനിക്ക് കോഴ വാഗ്ദാനം ഉണ്ടായിരുന്നുവെന്നും സിങ് പറഞ്ഞത് പ്രതിരോധ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. വകുപ്പിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സിങ് പ്രധാനമന്ത്രിക്കെഴുതിയ കത്ത് ചോര്‍ന്നതും വലിയ വിവാദത്തിന് വഴിമരുന്നിട്ടു. പാകിസ്താന് പ്രിയപ്പെട്ട എ.കെകളില്‍ ഒരാളാണ് എ.കെ.ആന്റണി എന്നായിരുന്നു പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര […]
The post ആന്റണിയെ പ്രകീര്‍ത്തിച്ച് വി.കെ.സിങ് appeared first on DC Books.