കാറപകടത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ അപകടത്തിനു ശേഷം ആദ്യമായി ഒരു പൊതുചടങ്ങില്‍ പങ്കെടുത്തു. എല്ല് പൊടിയുന്ന അപൂര്‍വ്വരോഗമുള്ള കുട്ടികളുടെ കൂട്ടായ്മയായ അമൃതവര്‍ഷിണി നടത്തിയ ചടങ്ങിലായിരുന്നു ജഗതിയുടെ സാന്നിധ്യം. ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു. ജഗതി ശ്രീകുമാറിനൊപ്പം സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജഗതിയുടെ വലതുകൈയ്ക്ക് സ്വാധീനമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ഇടത് കൈയില്‍ ദീപം നല്‍കി വിളക്ക് തെളിയിക്കുകയായിരുന്നു. തുടര്‍ന്ന് ജയചന്ദ്രനും മുതുകാടും വിളക്കില്‍ തിരി തെളിച്ചു. […]
The post ജഗതി ശ്രീകുമാര്‍ അമൃതവര്‍ഷിണിയുടെ ചടങ്ങില്‍ appeared first on DC Books.