പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഗാങ്സ്റ്റര്‍. എന്നാല്‍ തിയേറ്ററില്‍ നിന്നുള്ള പ്രതികരണങ്ങള്‍ അത്ര നല്ലതല്ല. മമ്മൂട്ടിയുടെ ആരാധകരെ ചിത്രം തീര്‍ത്തും നിരാശപ്പെടുത്തി എന്നാണ് വര്‍ത്തമാനം. സ്വാഭാവികമായും ആധുനികകാലത്തിന്റെ പ്രതികരണ മാധ്യമമായ ഫെയ്‌സ്ബുക്കില്‍ നിശിതമായ വിമര്‍ശനങ്ങളുയര്‍ന്നു. അതിനു മറുപടിയുമായി ഗാങ്സ്റ്ററിന്റെ തിരക്കഥാകൃത്ത് അഹമ്മദ് സിദ്ദിഖ് രംഗത്തുവന്നിരിക്കുന്നു. ഫെയ്‌സ്ബുക്കിലെ തെറിവിളി റിസ്‌കില്ലാത്ത തൊഴിലാണെന്നാണ് അഹമ്മദിന്റെ വിശദീകരണം. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണീ പ്രതികരണമെന്നതും ശ്രദ്ധേയം. ‘ഇന്നു തെറി വിളിച്ചു സന്തോഷിച്ചവര്‍ക്ക് നാളെയും മറ്റെന്നാളും ബാക്കി എല്ലാ ദിവസവും തെറി വിളിച്ചു സന്തോഷിക്കാന്‍ […]
The post ഫെയ്‌സ്ബുക്കിലെ തെറിവിളി റിസ്‌കില്ലാത്ത തൊഴിലെന്ന് ഗാങ്സ്റ്റര്‍ തിരക്കഥാകൃത്ത് appeared first on DC Books.