ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ ഗോര എന്ന യുവാവിന്റെ കഥപറയുന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ നോവലാണ് ഗോര. ഹൈന്ദവതയും മതവിശ്വാസവും വ്യക്തിജീവിതവും സാമൂഹികജീവിതവും തമ്മിലുള്ള ബന്ധങ്ങളെ വൈകാരികമായി വിശകലനം ചെയ്യുന്ന നോവല്‍ ഏറ്റവും മികച്ച ടാഗോര്‍ നോവലെന്നും ഇന്ത്യന്‍ സാഹിത്യത്തിലെ സമ്പൂര്‍ണനോവലെന്നും വിലയിരുത്തപ്പെടുന്നു. കുട്ടികള്‍ക്കായി ലളിതമനോഹര ഭാഷയില്‍ മാംഗോ പ്രസിദ്ധീകരിച്ച ഈ ടാഗോര്‍ നോവല്‍ ഇപ്പോള്‍ വായിക്കാം. ഐറിഷ് മാതാപിതാക്കള്‍ക്ക് ജനിച്ച് ഗൗരമോഹന്‍ എന്ന ബ്രാഹ്മണനായി വളരുന്ന ഗോരയുടെ യുവത്വം മുതലുള്ള കഥയാണ് നോവലില്‍ ടാഗോര്‍ പറയുന്നത്. […]
The post കുട്ടികള്‍ക്കായി ടാഗോറിന്റെ അതുല്യ നോവല്‍ appeared first on DC Books.