ഭാരതത്തിലെ പ്രാചീനകഥകളില്‍ വിക്രമാദിത്യ കഥകള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. നൂറ്റാണ്ടുകളായി എല്ലാ ദേശത്തെയും എല്ലാ പ്രായക്കാരെയും ആകര്‍ഷിച്ചു പോരുന്നവയാണ് ഈ കഥകള്‍. ആദ്യം സംസ്‌കൃതഭാഷയിലാണ് ഈ കഥകള്‍ രൂപം കൊണ്ടത്. നാടോടിക്കഥകളായി ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന കഥകളെ പരിഷ്‌കരിച്ച് സമാഹരിച്ചതാവാം വിക്രമാദിത്യകഥകളുടെ മൂലരൂപം. എന്നാല്‍ അത് ചെയ്തതാരാണെന്നോ ഏതു കാലത്താണെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും 11, 13 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഇവ രൂപം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഉജ്ജയിനി തലസ്ഥാനമാക്കി നാടു ഭരിച്ച വിക്രമാദിത്യ മഹാരാജാവാണ് ഈ കഥകളിലെ നായകന്‍ […]
The post സാലഭഞ്ജികകള്‍ പറഞ്ഞ കഥകള്‍ appeared first on DC Books.