ഹിമാലയത്തിന്റെ പാര്‍ശ്വങ്ങളില്‍ നിന്നാണ് ലോകത്തെ നിര്‍മ്മിക്കാന്‍ ഋഷികള്‍ പശമണ്ണെടുത്തത് എന്ന് വയലാര്‍ കവിതയില്‍ പാടി. മാനസസരോവരവാരിയില്‍ സ്‌നാനം ചെയ്യുന്ന ദേവന്മാര്‍ക്ക് വിണ്ണില്‍ നിന്നിറങ്ങാനായി വിശ്വകര്‍മ്മാവ് വെണ്‍കുളിര്‍ക്കല്ലാല്‍ തീര്‍ത്ത വിശ്വമോഹനഘട്ടമാണതെന്ന് വൈലോപ്പിള്ളി പാടി. ഭൂമിയിലെ ഏറ്റവും വലിയ ഭൗതിക പ്രതിഭാസമായി കണക്കാക്കപ്പെടുന്ന ദേവതാത്മാവായ ഹിമാലയം എല്ലാ കവികള്‍ക്കും കലാകാരന്മാര്‍ക്കും പ്രചോദനം നല്‍കി ആചന്ദ്രകാലം നിലകൊള്ളും ഇന്‍ഡോ ചൈനീസ് അതിര്‍ത്തിയിലെ കിബുതോ എന്ന കുഗ്രാമത്തില്‍ നിന്നും അരുണാചല്‍ പ്രദേശ്, ഭൂട്ടാന്‍, സിക്കിം, നേപ്പാള്‍, തിബത്ത്, ഉത്തരാഞ്ചല്‍, ഹിമാചല്‍ പ്രദേശ്, ലഡാക്ക്, […]
The post ദേവതാത്മാവിനെ അറിയാന്‍ ഒരു പുസ്തകം appeared first on DC Books.