കരുണയുടെ നൂല്‍ കൊണ്ട് കെട്ടിയ പുസ്തകം എന്ന് വിശേഷിക്കപ്പെടുന്ന പുസ്തകമാണ് വിക്തോര്‍ യൂഗോയുടെ ലെസ് മിസറബിള്‍സ്. മാനവികത ഉയര്‍ത്തിപ്പിടിച്ച് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മഹാഗാഥയായി പരിണമിച്ച ഉജ്ജ്വലമായ ആഖ്യായികയാണിത്. ലോകഭാഷകളിലെല്ലാം തര്‍ജ്ജമ ചെയ്യപ്പെട്ട ലെസ് മിസറബിള്‍സ് ദശാബ്ദങ്ങള്‍ക്കു മുമ്പ് തന്നെ പാവങ്ങള്‍ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ടെങ്കിലും ഡി സി ക്ലാസിക്‌സ് പരമ്പരയില്‍ ഉള്‍പ്പെടുത്തി ഇതിന്റെ സമ്പൂര്‍ണ്ണ വിവര്‍ത്തനം പുറത്തിറങ്ങിയപ്പോള്‍ മികച്ച സ്വീകരണമാണ് വായനക്കാര്‍ നല്‍കിയത്. അതുമൊണ്ടുതന്നെ വളരെ വേഗം വിറ്റഴിഞ്ഞ ബൃഹദ്കൃതിയുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ ഇറങ്ങിയിരിക്കുകയാണ്. […]
The post കരുണയുടെ നൂല്‍ കൊണ്ട് കെട്ടിയ പുസ്തകം appeared first on DC Books.