കണിക്കൊന്ന എന്നേ ഒരുങ്ങി കാത്തിരിപ്പാണ്… സ്വര്‍ണ്ണവര്‍ണ്ണ നിറമാര്‍ന്ന പൂങ്കുലയായി തൂങ്ങിക്കിടക്കുകയാണ് വിഷുവിന് കണി കാണിക്കേണ്ടവള്‍. പകലും രാത്രിയും ഒരേ ദൈര്‍ഘ്യത്തില്‍ വരുന്ന മേഷ വിഷു സംക്രമം. കണ്ണുപൊത്തി വിഷുക്കണിക്ക് മുന്നിലെത്തി കണ്‍തുറക്കുമ്പോള്‍ കാണുന്ന കാഴ്ച്ച. അഷ്ടമംഗല്യത്തട്ടും, നവധാന്യങ്ങളും വാല്‍ക്കണ്ണാടിയും വൃക്ഷഫലങ്ങളും, കൊന്നപ്പൂക്കളും പൊട്ടുതൊട്ടു കണ്ണെഴുതിയ കണിവെള്ളരിയും. ഐശ്വര്യ ശുഭദായകം… പിന്നീടു കൈവെള്ളയിലേക്കു വെച്ചുതരുന്ന വെള്ളിനാണയങ്ങളുടെ കിലുക്കം പോലും ശുഭസൂചകമാണ്. കൊളുത്തിവെച്ച നിലവിളക്കും, കണിത്തട്ടുമായി പുറത്തേക്ക്.. മരങ്ങളും പക്ഷികളും കണി കാണുകയാണ്. ഓരോരുത്തരേയും പേരെടുത്തു വിളിച്ചു കണികാണിക്കും. നേരം […]
The post നന്മയുടെ പ്രതീക്ഷകളുമായി ഒരു വിഷുക്കാലം appeared first on DC Books.