ശ്രീപരമേശ്വരന് ഓങ്കാരപ്പൊരുള്‍ പകര്‍ന്നു നല്‍കിയ മഹാജ്ഞാനിയും തപസ്വിയുമാണ് വേലായുധ സ്വാമി. ആറുമുഖനായ സുബ്രഹ്മണ്യന്റെ മുഖങ്ങളില്‍ അഞ്ചെണ്ണം ശിവന്റെ പഞ്ചഭാവങ്ങളും ഒരെണ്ണം ശക്തിഭാവവും ചേര്‍ന്നതാണ്. ശിവശക്തി നന്ദനനായ സുബ്രഹ്മണണ്യസ്വാമിയും ദ്രാവിഡ സംസ്‌കാരവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. സംഘകാലം മുതല്‍ തന്നെ ഷണ്മുഖ മഹിമ ദക്ഷിണേന്ത്യയില്‍ ശക്തമായി പ്രചരിച്ചു തുടങ്ങിയിരുന്നു. സുബ്രഹ്മണ്യസ്വാമിയുടെ ഫലദായകവും പുണ്യദായകവുമായ അപൂര്‍വ്വസ്‌തോത്രങ്ങളുടെ സമാഹാരമാണ് സുബ്രഹ്മണ്യ സ്‌തോത്രാവലി. സുബ്രഹ്മണ്യമന്ത്രങ്ങള്‍, സഹസ്രനാമങ്ങള്‍, അഷ്ടോത്തരശതകങ്ങള്‍, സുബ്രഹ്മണ്യഭുജംഗങ്ങള്‍, കാര്‍ത്തികേയസ്തുതി, ഗുഹാഷ്ടകം, ബാഹുലേയാഷ്ടകം തുടങ്ങിയ സംസ്‌കൃതസ്‌തോത്രങ്ങളും ഗുഹപ്രണാമം, സുബ്രഹ്മണ്യപഞ്ചകം, നവമഞ്ജരി തുടങ്ങിയ മലയാള […]
The post ഭക്തര്‍ക്കായി സുബ്രഹ്മണ്യ സ്‌തോത്രാവലി appeared first on DC Books.