തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പിനെതിരേ രൂക്ഷ വിമര്‍ശനവുമായി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ആര്‍.എം. ലോധയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് ക്ഷേത്ര നടത്തിപ്പിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. എണ്ണൂറോളം പേജുകള്‍ വരുന്ന റിപ്പോര്‍ട്ട് ജസ്റ്റിസ് ആര്‍.എം. ലോധയ്ക്ക് നേരിട്ട് കൈമാറുകയായിരുന്നു. പത്മതീര്‍ഥ കുളത്തിന്റെയും മിത്രാനന്ദപുരം കുളത്തിന്റെയും അവസ്ഥ വളരെ ശോചനീയമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പത്മതീര്‍ഥ കുളം ശുചീകരിക്കുന്നതിനുളള ടെന്‍ഡര്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കുളം ശുചീകരിക്കുന്നതിന് 29 ലക്ഷം രൂപയുടെ […]
The post ശ്രീ പത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പിനെതിരേ അമിക്കസ് ക്യൂറി appeared first on DC Books.