കോമണ്‍വെല്‍ത്ത് അഴിമതി കേസില്‍ ആരോപണ വിധേയനായ സുരേഷ് കല്‍മാഡി ഉല്‍പ്പെടെ പത്തുപേര്‍ക്ക് മേല്‍ ഡല്‍ഹി സി.ബി.ഐ കോടതി കുറ്റം ചുമത്തി. അഴിമതി നിരോധന നിയമം അനുസരിച്ച് വ്യാജരേഖ ചമയ്ക്കല്‍,ഗൂഡാലോചന,വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസിന്റെ വിചാരണ ഫെബ്രുവരി 20ന് തുടങ്ങുമെന്നും കോടതി വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ക്രമവിരുദ്ധ കരാര്‍ നല്‍കിയതിലൂടെ പൊതുഖജനാവിന് 90 കോടി രൂപയുടെ നഷ്ടംവരുത്തിയെന്നാണ് കേസ്. ഗെയിംസിനായുള്ള സമയ നിര്‍ണയ,ഫലപ്രഖ്യാപന സംവിധാനം സ്ഥാപിക്കുന്നതിനുള്ള കരാര്‍ സ്വിസ് കമ്പനിയായ ഒമേഗയ്ക്ക് ക്രമവിരുദ്ധ കരാര്‍ [...]
The post സുരേഷ് കല്‍മാഡിക്കുമേല്‍ കുറ്റം ചുമത്തി appeared first on DC Books.