ഇന്ത്യയിലേക്ക് ഒരു അമേരിക്കന്‍ ഹൈക്കമ്മീഷണറെ നിയമിക്കുന്ന കാര്യത്തെക്കുറിച്ച് ഏബ്രഹാം ലിങ്കണ്‍ സെനറ്റര്‍മാരായ ബെന്‍വെയ്ഡും, ഡാനിയേല്‍ വൂര്‍ഹീസും തമ്മില്‍ ചര്‍ച്ച നടത്തുകയായിരുന്നു. ലിങ്കണ്‍ അവരോട് പറഞ്ഞു: “സത്യസന്ധത, ധാര്‍മ്മികത, നിഷ്‌കളങ്കത, മിതവ്യയശീലം, ആത്മപരിത്യാഗം, എല്ലാമുള്ള ഒരു ക്രിസ്ത്യാനിയാകണം ഹൈക്കമ്മീഷണറാകാന്‍.’’ ഡാനിയേല്‍: ”അങ്ങനെയൊരാളുണ്ടായിരുന്നു. പക്ഷേ, ഇനിയദ്ദേഹത്തെ കിട്ടുക അസാദ്ധ്യമാണ്.” ലിങ്കണ്‍: “എന്തുകൊണ്ട് ?’’ ഡാനിയേല്‍: “മിസ്റ്റര്‍ പ്രസിഡന്റ്, അങ്ങേക്കറിയില്ലേ 18 നൂറ്റാണ്ടുകള്‍ക്കുമുമ്പ് അദ്ദേഹത്തെ ആളുകള്‍ കുരിശിലേറ്റിക്കൊന്നു.’’ അവലംബം 100 വിശ്വപ്രസിദ്ധരുടെ ഫലിതങ്ങള്‍
The post ഹൈക്കമ്മീഷണറെ നിയമിക്കാനുള്ള യോഗ്യതകള്‍ appeared first on DC Books.