ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് അല്ലെങ്കില്‍ മാര്‍കേസ്, ആ പേര് രണ്ടുവിധത്തിലും ഉച്ചരിക്കപ്പെടാറുണ്ടെങ്കിലും ആ എഴുത്തുകാരന്‍ മലയാളത്തിലും സുപരിചിതനായിരുന്നു. എന്‍.എസ്.മാധവന്റെ ആയിരത്തി രണ്ടാമത്തെ രാവ് എന്ന കഥയിലെ കഥാപാത്രം മാര്‍ക്വിസിനെക്കുറിച്ച് പറയുന്നത് ഏറ്റവും നല്ല മലയാളം എഴുത്തുകാരന്‍ എന്നാണ്. മാര്‍ക്വിസ് നമ്മുടെ ഭാഷയില്‍ എഴുതുന്ന സാഹിത്യകാരനാണെന്ന് ധരിച്ചിരിക്കുന്ന വായനക്കാരുണ്ടെന്ന് പല പ്രമുഖ മലയാളി എഴുത്തുകാരും സാഹിത്യവേദികളില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ബഷീറിന്റെയോ തകഴിയുടെ ഒ.വി.വിജയന്റെയോ ദേഹവിയോഗം പോലെതന്നെ ഈ മരണവും നമ്മെ ദു:ഖത്തിലാഴ്ത്തുന്നത്. കൊളംബിയയില്‍ ജനിക്കുകയും മെക്‌സിക്കോയില്‍ ജീവിക്കുകയും എഴുതുകയും […]
The post മലയാളത്തിന് പ്രിയപ്പെട്ട മാര്‍ക്വിസ് appeared first on DC Books.