സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി. ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. സന്നദ്ധസംഘടനയായ നാസ് ഫൗണ്ടേഷനടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് വിധി പുന:പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്. രേഖകള്‍ പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബഞ്ച് വിധി പുനപരിശോധിക്കുമെന്ന് വ്യക്തമാക്കിയത്. നേരത്തേ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളിയിരുന്നു. സാധാരണയായി തിരുത്തല്‍ ഹര്‍ജികള്‍ ജഡ്ജിമാര്‍ ചേംബറില്‍ പരിഗണിച്ച് തീരുമാനമെടുക്കുന്നതിന് വിപരീതമായി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. സ്വവര്‍ഗരതി നിയമവിധേയമാക്കിയ 2009ലെ […]
The post സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുനപരിശോധിക്കും: സുപ്രീം കോടതി appeared first on DC Books.