മലയാള ചെറുകഥാ സാഹിത്യത്തിന്റെ അമ്മയാണ് ലളിതാംബിക അന്തര്‍ജനം. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വ ദശകങ്ങളില്‍ കേരളസമൂഹത്തിലുണ്ടായ നവോത്ഥാനത്തിന്റെ ഉത്തമസൃഷ്ടികളില്‍ ഒരാളാണ് അവര്‍. തിരസ്‌കൃതയും പീഡിതയുമായ പെണ്ണിന്റെ ദുരന്തങ്ങളുടെ വേദനാജനകമായ അവസ്ഥയെ അവതരിപ്പിക്കുകയും അതിലൂടെ ആ അവസ്ഥ സൃഷ്ടിച്ച സാമൂഹിക സംവിധാനത്തെ നിശിതമായി വിമര്‍ശിക്കുകയുമായിരുന്നു അവര്‍ ചെയ്തത്. പുരുഷന്മാര്‍ക്ക് അപ്രാപ്യമായ തലങ്ങളിലെ സ്ത്രീ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുന്ന പ്രമേയങ്ങളില്‍ മാത്രം ഒതുങ്ങുന്നവയല്ല ലളിതാംബിക അന്തര്‍ജനത്തിന്റെ ചെറുകഥകള്‍. തന്റെ കാലഘട്ടത്തിന്റെ വൈവിധ്യം നിറഞ്ഞ ലോകാനുഭവങ്ങളിലേക്കും ജീവിത സമസ്യകളിലേക്കും അന്തര്‍ജനത്തിന്റെ കഥകള്‍ വ്യാപ്തി നേടി. […]
The post കാലാന്തര പ്രസക്തിയുള്ള രചനാലോകം appeared first on DC Books.