ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിക്ക്. 15ന് പൂന്താനദിനത്തില്‍ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പുരസ്‌കാരം സമ്മാനിക്കും. കവി,ഗാനരചയിതാവ്,തിരക്കഥാകൃത്ത്,നടന്‍,പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം കലാമണ്ഡലം വൈസ് ചെയര്‍മാന്‍,സംഗീത നാടക അക്കാദമി അംഗം,സാഹിത്യ അക്കാദമി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭക്തിപ്രിയ പത്രാധിപ സമിതി അംഗവും ക്ഷേത്രത്തിലെ പാരമ്പര്യ അവകാശിയുമായ ഇദ്ദേഹത്തിന്റേതായി 18 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Summary in English: Poonthanam Njanapana [...]
The post ജ്ഞാനപ്പാന പുരസ്‌കാരം ചൊവ്വല്ലൂരിന് appeared first on DC Books.