മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ മേയ് അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണു സമരം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന സംഘടനയുടെ സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. മിനിമം ചാര്‍ജ് പത്തു രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്സഷന് ഒഴിവാക്കുക, ബസുടമകളുടെ നികുതിഭാരം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണമെന്നും ബസ്സ് ഉടമകള്‍ ആവശ്യപ്പെടുന്നു
The post മെയ് അഞ്ചു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം appeared first on DC Books.