ചിത്രകാരന്‍, ശില്പി, വാസ്തുശില്പി, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന എം.വി ദേവന്‍ (86) അന്തരിച്ചു. ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍ ഏപ്രില്‍ 29ന് ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം. കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ മുമ്പനായിരുന്ന എം.വി. ദേവന്റെ എണ്‍പത്താറാം പിറന്നാള്‍ സുഹൃത്തുക്കളും ബന്ധുക്കളും ശിഷ്യന്മാരും ചേര്‍ന്ന് വിപുലമായി ആഘോഷിക്കാന്‍ പദ്ധതിയിട്ടിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. ശ്രീദേവിയാണ് അദ്ദേഹത്തിന്റെ ഭാര്യ. ജമീല ഏകമകളാണ്. 1928 ജനുവരി 15ന് കണ്ണൂര്‍ ജില്ലയിലെ ചൊക്ലിയിലാണ് മഠത്തില്‍ ഗോവിന്ദന്‍ ഗുരുക്കളുടേയും മുല്ലോളി […]
The post ചിത്രകലയുടെ ദേവന്‍ അന്തരിച്ചു appeared first on DC Books.